Follow

കോവിഡ്-19 സമയത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസവും പുറത്തു് നിര്‍ത്തപ്പെടുന്നവരും

ഇന്ത്യൻ പൈറേറ്റ്സിന്റെ നിലപാട്
codema.in/d/fy4Hsok2/-/15

നിങ്ങളുടെ അഭിപ്രായം ഇവിടെയോ മുകളിലെ കണ്ണിയിലോ പറയാം.

@praveen

ലൂമിയോയിൽ അഭിപ്രായമിടാത്തതിൽ ക്ഷമ ചോദിച്ചുകൊണ്ടു്.
ഓടിച്ചുവായിച്ചു. ഏറ്റവും പ്രായോഗിമെന്ന് പ്രായോഗികമെന്ന് എനിക്കു തോന്നിയത് സ്കൂൾ തുറക്കും വരെയെങ്കിലും റേഡിയോ വഴി കൂടി ഇപ്പറഞ്ഞ ക്ലാസുകൾ പ്രക്ഷേപണം ചെയ്യുക. എന്നതാണു്. ടെലിവിഷന്റെ പത്തിലൊന്ന് തുകയ്ക്ക് റേഡിയോ ലഭ്യമാക്കാം എന്നതു കൊണ്ടു കൂടുതൽ ഉൾക്കൊള്ളിക്കൽ സാധ്യമാക്കാം. റേഡിയോ ആയതിനാൽ വൈദ്യുതി ലഭ്യമല്ലാത്തയിടത്തും സോളാർ/ബാറ്ററിയിൽ പ്രവർത്തിപ്പിക്കാനുമാകും.

@praveen

ആകാശവാണിയിലും മറ്റ് പ്രാദേശിക FM റേഡിയോ സ്റ്റേഷനുകളിലും ഇതിനുവേണ്ടി ഷെഡ്യൂൾ വാങ്ങിച്ചെടുക്കുക. പലരും കോവിഡ് മൂലം പരിപാടികൾ ലഭ്യമല്ലാത്തതിനാൽ ഇതിനോട് സഹകരിക്കും‌. അത്യാവശ്യമാണെങ്കിൽ ESMA പോലുള്ള നിയമസംവിധാനങ്ങളും ഉപയോഗിക്കാവുന്നതാണു്.

IT School/Kites തയ്യാറാക്കുന്ന പരിപാടികൾ ശബ്ദം മാത്രം ശ്രവിക്കുന്നവരെക്കൂടി ഉൾക്കൊള്ളിക്കുന്ന രീതിയിൽ തയ്യാറാക്കിയാൽ മതി. ദൃശ്യത്തിനു ഡിപന്റൻസിയുള്ള പാഠഭാഗങ്ങൾ സ്കൂൾ തുറക്കുമ്പോൾ ഒന്നു കൂടി പഠിപ്പിക്കുന്ന രീതിയിൽ വ്യവസ്ഥയുണ്ടാക്കുക.

Sign in to participate in the conversation
Mastodon

The social network of the future: No ads, no corporate surveillance, ethical design, and decentralization! Own your data with Mastodon!